
കൊച്ചി: പൂത്തോട്ട കെ.പി.എം ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റിന്റെയും എറണാകുളം ഐ.എം.എയുടെയും സംയുക്താഭിമുഖ്യത്തിൽ ജീവദ്യുതി രക്തദാന ക്യാമ്പ് നടത്തി. ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ആദ്യ യൂണിറ്റ് രക്തം നൽകി സ്‌കൂൾ മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരും നാട്ടുകാരും ഉൾപ്പെടെ 67 പേർ രക്തദാനത്തിൽ പങ്കെടുത്തു. ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻ ചാർജ് കെ.ബി. സിബിമോൾ,
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദീപ്തിമോൾ, അദ്ധ്യാപകർ, പി.ആർ. രാജി, പി. ജിഞ്ചു, വിശ്വഭരൻ, വി.ആർ.സീമ തുടങ്ങിയവർ പങ്കെടുത്തു.