മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ മയിലാടും പാറ പ്രദേശത്ത് കരിങ്കൽ ഖനനം നടത്തുന്നതിനുള്ള അനുമതിപത്രം ഖനന മാഫിയകൾ കൈക്കലാക്കുന്നതിനെതിരെ മയിലാടും പാറ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഇന്ന് സായാഹ്ന ധർണ നടത്തും. വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെ കായനാട് മരോട്ടിച്ചോട്ടിൽ സംഘടിപ്പിക്കുന്ന ധർണ എ.ഐ .വൈ.എഫ് സംസ്ഥാന പ്രസിഡന്റും പരിസ്ഥിതി സംരക്ഷണ പ്രവർത്തകനുമായ എൻ. അരുൺ ഉദ്ഘാടനം ചെയ്യും. സമരപരിപാടികളുടെ ആദ്യഘട്ടമെന്ന നിലയിലാണ് ധർണ സംഘടിപ്പിക്കുന്നതെന്ന് സംരക്ഷണസമിതി പ്രസിഡന്റ് അബ്രാഹം സ്കറിയ, സെക്രട്ടറി ടി .ബി. പൊന്നപ്പൻ എന്നിവർ അറിയിച്ചു.