muthoot

കൊച്ചി: പ്രൊഫഷണൽ പഠനത്തിന് കേരളത്തിലെ 30 വിദ്യാർത്ഥികൾക്ക് മുത്തൂറ്റ് എം. ജോർജ് ഫൗണ്ടേഷൻ 48 ലക്ഷം രൂപ സ്‌കോളർഷിപ്പ് നൽകി. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യാതിഥിയായി. മുത്തൂറ്റ് ഫിനാൻസ് എം.ഡി ജോർജ് അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യുട്ടീവ് ഡയറക്ടർ കെ. ആർ. ബിജിമോൻ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ ബാബു ജോൺ മലയിൽ, മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് സയൻസ് വൈസ് പ്രിൻസിപ്പൽ ഡോ. ചിക്കു എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.


യോഗ്യത മാനദണ്ഡങ്ങൾ

* പ്ലസ്ടു പരീക്ഷയിൽ 90ശതമാനത്തിന് തുല്യമായ ഗ്രേഡ്

* വാർഷിക കുടുംബ വരുമാനം 2 ലക്ഷം രൂപയിൽ കൂടരുത്

* അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം നേടണം

നൽകേണ്ട രേഖകൾ

* സ്‌കോളർഷിപ്പിനായി വിദ്യാർത്ഥി ഇംഗ്ലീഷിൽ എഴുതിയ അപേക്ഷ

* രാഷ്ട്രീയ-സമുദായ പ്രമുഖന്റെ ശുപാർശ കത്ത്

* പ്ലസ് 2 മാർക്ക് ഷീറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, വരുമാന സർട്ടിഫിക്കറ്റ്

* കോളേജ് അഡ്മിഷന്റെ തെളിവ് (ബോണഫൈഡ് സർട്ടിഫിക്കറ്റ്/ഫീ രസീത്/ഐ.ഡി കാർഡ്)

* അലോട്ട്‌മെന്റ് മെമ്മോ