
കൊച്ചി: മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വഴി കുട്ടികൾ അമിത 'സ്‌ക്രീൻ ടൈമിന്' ഇരകളാവുന്നത് തടയാനായി ഫെഡറൽ ബാങ്ക് നടപ്പാക്കുന്ന സംസ്ഥാനതല ബോധവത്കരണ പരിപാടിക്ക് ജില്ലയിൽ തുടക്കമായി. 'കളിയും കാര്യവും' എന്ന പേരിലുള്ള പരിപാടി കടവന്ത്ര കേന്ദ്രീയ വിദ്യാലയയിലും തിരുവാണിയൂർ കൊച്ചിൻ റിഫൈനറീസ് സ്‌കൂളിലും ആരംഭിച്ചു. അമിതമായ സ്‌ക്രീൻ ഉപയോഗത്തിന്റെ ദോഷങ്ങൾ, ലഘു സമ്പാദ്യത്തിന്റെ പ്രാധാന്യം, സാമ്പത്തിക സുരക്ഷ എന്നീ വിഷയങ്ങളിൽ കേരളത്തിന്റെ തനതു കലാ രൂപങ്ങളായ ചാക്യാർ കൂത്ത്, തെയ്യം എന്നിവയിലൂടെയാണു ബോധവത്കരണം നൽകുക. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സെഷനുകളും ഒരുക്കിയിട്ടുണ്ട്.