കൊച്ചി: കൊച്ചി നഗരത്തിൽ കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കാനുള്ള നീക്കം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷന്റെ മുന്നിൽ എഡ്രാക് പ്രതിഷേധധർണ നടത്തി. പ്രൊഫ.പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എഡ്രാക് പ്രസിഡന്റ് രംഗദാസപ്രഭു അദ്ധ്യക്ഷനായി. കെ. സുരേഷ്, അഡ്വ. ടി.ബി. മിനി, പി.വി. അതികായൻ, ടി.എസ്. മാധവൻ, ഐ.ജെ. ജോളി, ജനറൽ സെക്രട്ടറി പി.സി. അജിത്കുമാർ, അഡ്വ. ഡി.ജി. സുരേഷ് എന്നിവർ സംസാരിച്ചു.