aids

കൊച്ചി: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി എച്ച്.ഐ.വി ബാധിതരോട് ഐകദാർഢ്യം പ്രഖ്യാപിച്ച് വൈറ്റില മൊബൈലിറ്റി ഹബ്ബിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി റെഡ് റിബൺ ദീപം തെളിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ആർ.ആർ.രജിത മുഖ്യഥിതിയായി. കായംകുളം വിമല ബോധവത്കരണ കഥപ്രസംഗം അവതരിപ്പിച്ചു.

നാളെ രാവിലെ 9.00ന് ആലുവ യൂണിയൺ ക്രിസ്ത്യൻ കോളേജിൽ നിന്ന് ആരംഭിക്കുന്ന ബോധവത്കരണ റാലി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നടക്കുന്ന ജില്ലാതല പരിപാടികൾ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിക്കും.