പറവൂർ: സി.പി.എം പറവൂർ ഏരിയ സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.എ. വിദ്യാനന്ദൻ അദ്ധ്യക്ഷനായി. ടി.ആർ. ബോസ്, ടി.ജി. അശോകൻ, പി.പി. അജിത്ത് കുമാർ, ടി.വി. നിഥിൻ, പി.ഒ. സുരേന്ദ്രൻ, എം.ആർ. റീന, കെ.ജെ. ഷൈൻ തുടങ്ങിയവർ സംസാരിച്ചു. പൊതുചർച്ച പൂർത്തിയായി. ചർച്ചക്കുള്ള മറുപടിയും പുതിയ ഏരിയ കമ്മിറ്റി, സെക്രട്ടറി, ജില്ലാ സമ്മേളന പ്രതിനിധികളുടെ തിരഞ്ഞെടുപ്പും ഇന്ന് നടക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ശർമ, എസ്. സതീഷ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, എം. അനിൽകുമാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 11 ലോക്കൽ കമ്മിറ്റികളിൽ നിന്നായി 135 പേരും 20 ഏരിയ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 155 പേരാണ് സമ്മേളനത്തിലെ പ്രതിനിധികൾ. ചുവപ്പുസേന പരേഡ്, ബഹുജന മാർച്ച്, പൊതുസമ്മേളനം എന്നിവ നാളെ വൈകിട്ട് അഞ്ചിന് നടക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യും.