പറവൂർ: ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരയ്ക്കുന്ന ഗോതുരുത്ത് മുസിരിസ് ജലോത്സവം ഇന്ന് രാവിലെ പതിനൊന്നിന് ഗോതുരുത്ത് - തെക്കേത്തുരുത്ത് പുഴയിൽ നടക്കും. എ ഗ്രേഡ്, ബി ഗ്രേഡ് വിഭാഗങ്ങളിലായി 14 വള്ളങ്ങൾ പങ്കെടുക്കും. സെന്റ് സെബാസ്റ്റ്യൻ ഒന്നാമൻ, ഗോതുരുത്തുപുത്രൻ, പുത്തൻപറമ്പിൽ, തുരുത്തിപ്പുറം, താണിയൻ, പൊഞ്ഞനത്തമ്മ എന്നിവ എ ഗ്രേഡിലും സെന്റ് സെബാസ്റ്റ്യൻ രണ്ടാമൻ, ഗോതുരുത്ത്, മടപ്ലാതുരുത്ത്, ചെറിയപണ്ഡിതൻ, വടക്കുംപുറം, ജിബി തട്ടകൻ, മയിൽപ്പീലി, സെന്റ് ജോസഫ് രണ്ടാമൻ എന്നിവ ബി ഗ്രേഡിലും പങ്കെടുക്കും. ഫാ. ഡോ. ആന്റണി ബിനോയ് അറയ്ക്കൽ പതാക ഉയർത്തും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഗോതുരുത്ത് മുസിരിസ് ബോട്ട് റെയ്‌സ് ക്ലബ് പ്രസിഡന്റ് റോഷൻ മനക്കിൽ അദ്ധ്യക്ഷനാകും. ജില്ലാപഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ ഫ്ലാഗ്ഓഫ് ചെയ്യും. ഫാ. ജോൺസൻ പങ്കേത്ത് സമ്മാനങ്ങൾ വിതരണം ചെയ്യും.