
കൊച്ചി: തൃക്കാക്കര ഭാരത മാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എം.എസ്.സി. കമ്പ്യൂട്ടർ സയൻസ്- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ത്രിദിന കോൺഫറൻസ് സമാപിച്ചു.
കൊച്ചി ഇൻഫോപാർക്ക് മുൻ സി.ഇ.ഒ ജിജോ ജോസഫ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ലിസ്സി കാച്ചപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. ജോൺ ടി.എബ്രഹാം, ഡിസിഷൻ ട്രീ സൊല്യൂഷൻസ് സ്ഥാപകൻ സെന്തിൽ കുമാർ, വൈസ് പ്രിൻസിപ്പൽ ബിനി റാണി ജോസ്, അക്കാഡമിക് ഡയറക്ടർ ഡോ. കെ.എം.ജോൺസൻ, അസി.പ്രൊഫ പി. ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.