justice-ck-abdul-rehim
ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം

കൊച്ചി: ആറാട്ടുപുഴ വേലായുധ പണിക്കരുടെ 150-ാം രക്തസാക്ഷിത്വ വാർഷികത്തിന്റെ ഭാഗമായി കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം, നാടക - സിനിമ സംവിധായകനും രചയിതാവും പൊതുപ്രവർത്തകനുമായ എൻ. അരുൺ എന്നിവർക്ക് ആറാട്ടുപുഴ വേലായുധ പണിക്കർ സ്മാരക പ്രതിഭാ പുരസ്‌കാരം നൽകും.

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവർത്തനങ്ങൾ മുൻനിറുത്തിയാണ് പുരസ്‌കാരം നൽകുന്നതെന്ന് സാമൂഹിക മുന്നേറ്റമുന്നണി ചെയർമാൻ കെ.പി. അനിൽദേവ്, സെക്രട്ടറി ഡോ.ബി. അബ്ദുൽസലാം, ട്രഷറർ വൈ. അനിൽ കുമാർ എന്നിവർ അറിയിച്ചു. ജനുവരി 9 ന് ആറാട്ടുപുഴയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പുരസ്കാരം വിതരണം ചെയ്യും.