road
ഓടക്കാലി - തലപ്പുഞ്ച - മേതല കല്ലിൽ റോഡ്

പെരുമ്പാവൂർ: അശമന്നൂർ പഞ്ചായത്തിലെ ഓടക്കാലി - തലപ്പുഞ്ച - മേതല കല്ലിൽ റോഡിന്റെ 50 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. ഈ റോഡിലെ ഏറ്റവും മോശമായിട്ടുള്ള 200 മീറ്റർ ഭാഗത്ത് ടൈൽസ് വിരിക്കുന്നതിനും ബാക്കിയുള്ള ഭാഗങ്ങളിൽ ടാറിംഗ് നടത്താനുമാണ് തീരുമാനം. 20 വർഷങ്ങൾക്ക് മുമ്പാണ് ഈ റോഡ് പൂർണമായി ടാർ ചെയ്തിട്ടുള്ളത്. ചരിത്ര പ്രാധാന്യമുള്ള കല്ലിൽ ഗുഹാക്ഷേത്രത്തിലേക്ക് കോതമംഗലം ഉൾപ്പെടെയുള്ള ഹൈറേഞ്ച് ഭാഗങ്ങളിൽ നിന്ന് എത്തുന്നവർ ഉപയോഗിച്ചിരുന്ന പ്രധാന പാതയാണിത്.

ഈ പ്രവൃത്തിയുടെ ടെൻഡർ നടപടികൾ രണ്ട് മാസം മുൻപ് പൂർത്തീകരിച്ചതാണ്. കാലാവസ്ഥ അനുകൂലമായതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് വാർഡ് മെമ്പർ പി.പി. രഘുകുമാർ കർത്ത, എൽദോസ് കുന്നപ്പള്ളി എം.എൽ.എ എന്നിവർ അറിയിച്ചു.

പുല്ലുവഴി - കല്ലിൽ റോഡ്, ചെറുകുന്നം - കല്ലിൽ റോഡ്, കുറുപ്പുംപടി - കുറിച്ചിലക്കോട് റോഡ് എന്നിവയുടെ നവീകരണ പ്രവൃത്തികളും റണ്ണിംഗ് കോൺട്രാക്ടിൽ ഉൾപ്പെടുത്തി ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഈ വർക്കുകളും സമയബന്ധിതമായി പൂർത്തിയാക്കും

എൽദോസ് കുന്നപ്പള്ളി

എം.എൽ.എ