പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് അല്ലപ്ര ഗവൺമെന്റ് സ്ക്കൂളിൽ നടക്കും. നിലവിലെ ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസിന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് പാനലും കോൺഗ്രസ് അറക്കപ്പടി മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പാനലുമാണ് പ്രധാനമായും മത്സരിക്കുന്നത്. എൻ.ഡി.എയും ഇത്തവണ രംഗത്തുണ്ട്. പതിനഞ്ചംഗ ബോർഡിലേക്ക് ഇത്തവണ വാശിയേറിയ മത്സരമാണ് നടക്കുന്നത്. 29,​000ത്തോളം അംഗങ്ങളാണ് ബാങ്കിലുള്ളത്.