 
മൂവാറ്റുപുഴ: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് നിറുത്തിയിട്ട കാറിലേക്ക് ഇടിച്ചുകയറി. തമിഴ്നാട്ടിൽനിന്ന് ശബരിമലയ്ക്ക് പോകുകയായിരുന്ന ബസ് ആണ് എം.സി.റോഡിൽ പേഴക്കാപ്പിള്ളി എസ് വളവിൽ വർക്ക്ഷോപ്പിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് ഇടിച്ചുകയറിയത് . ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. കാറിൽ യാത്രക്കാർ ആരുമുണ്ടായിരുന്നില്ല. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു .