najeeb
മർദ്ദനമേറ്റ നജീബിനെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ

ആലുവ: ജനവാസ കേന്ദ്രങ്ങളിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്തയാളെ ബൈക്ക് തടഞ്ഞുനിറുത്തി അഞ്ചംഗസംഘം മർദ്ദിച്ചതായി പരാതി. പി.ഡി.പി ജില്ലാ ജോയിന്റ് സെക്രട്ടറി എടത്തല സ്വദേശി നജീബിനെയാണ് ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രി എടത്തല കുർലാട് വച്ചായിരുന്നു അക്രമം. മുകളാർകുടിമൂല ചിറ്റേക്കര പാടശേഖരത്തിൽ മിനിലോറിയിൽ പ്രതികൾ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളിയിരുന്നു. ഇത് ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തിലാണ് മർദ്ദിച്ചതെന്ന് എടത്തല പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. നജീബിനെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നജീബിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പി.ഡി.പി എടത്തല പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കുർളാട് നിന്നാരംഭിച്ച പന്തംകൊളുത്തി പ്രകടനം പഞ്ചായത്ത് റോഡിൽ സമാപിച്ചു. ടി.എ. മുഹമ്മദ് ബിലാൽ, അഷറഫ്, ജമാൽ, ഷജീർ, അബൂബക്കർ, സുബൈർ, സമദ്, ഷെമീർ, നാസർ തുടങ്ങിയവർ സംസാരിച്ചു.