
ചെന്നൈ: എസ്.ആർ.എം. ഇൻസ്റ്റിറ്റിറ്റൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഇരുപതാമത് ബിരുദദാന സമ്മേളനത്തിൽ 10,848 വിദ്യാർത്ഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ കൈമാറി. കാട്ടാങ്കളത്തൂരിലെ എസ്.ആർ.എം. കാമ്പസിൽ നടന്ന ചടങ്ങിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് മുൻ ഡയറക്ടർ പ്രൊഫ. മഹേഷ് ചന്ദ്ര മിശ്ര മുഖ്യാതിഥിയായിരുന്നു. എസ്. ആർ. എം. സ്ഥാപക ചാൻസലർ ഡോ. ടി. ആർ. പാരിവേന്ദർ അദ്ധ്യക്ഷത വഹിച്ചു. പ്രൊ ചാൻസലർ ഡോ. പി. സത്യാനാരായണൻ, വൈസ് ചാൻസലർ പ്രൊഫ. സി. മുത്തമിഴ് സെൽവൻ എന്നിവർ സംസാരിച്ചു.