
തിരുവനന്തപുരം: സസ്പെൻഷനിലായ ഐ.എ.എസ് ഉദ്യോഗസ്ഥരായ കെ.ഗോപാലകൃഷ്ണൻ, എൻ.പ്രശാന്ത് എന്നിവർക്കെതിരെ ചാർജ്ജ് മെമ്മോ ഉടൻ നൽകുമെന്നും ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായ നടപടികൾ നിർഭാഗ്യകരമായിപ്പോയെന്നും സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പറഞ്ഞു. സർക്കാർ ഇക്കാര്യം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കൗമുദി ടിവിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കവെ അവർ പറഞ്ഞു. ഈ വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടുണ്ട് ചാർജ്ജ് മെമ്മോ നൽകിയാൽ ഇരുവരും മറുപടി സമർപ്പിക്കണം.തുടർന്ന് രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തും. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടി സ്വീകരിക്കുക അതിൽ യാതൊരു വീഴ്ചയും ഉണ്ടാവുകയില്ലെന്നും ശാരദ മുരളീധരൻ പറഞ്ഞു.