ancy

കട്ടപ്പന : വൊസാർഡിന്റെ 26ാം വാർഷികവും ഭിന്നശേഷി കുട്ടികളുടെ സംഗമവും ദീപാവലി ആഘോഷവും വൊസാർഡ് റീജിയണൽ ഓഫീസ് ഹാളിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് ഉദ്ഘാടനം ചെയ്തു.കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജോസ് ആന്റണി മുഖ്യ പ്രഭാഷണം നടത്തി. സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നഗരസഭ കൗൺസിലർ ജോയി ആനിത്തോട്ടം നിർവ്വഹിച്ചു.വൊസാർഡ് കോർഡിനേറ്റർ ചാക്കോച്ചൻ അമ്പാട്ട്, എബിൻ ബേബി എന്നിവർ സംസാരിച്ചു.