augusthy
കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം എ.ഐ.സി.സി അംഗം ഇ എം അഗസ്റ്റി ഉദ്ഘാടനം ചെയ്യുന്നു.

കട്ടപ്പന :ഇന്ദിരാഗാന്ധിയുടെ ജീവിതം ഇതിഹാസം ആയിരുന്നെന്നും ഇന്ദിരജിയുടെ ജീവിതത്തിനു സമാനമായി മറ്റൊരു വ്യക്തിത്വം ലോകത്തിൽ വേറെ കാണില്ല എന്നും എ ഐ സി സി അംഗം അഡ്വ: ഇ. എം. അഗസ്തി പറഞ്ഞു. . ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയോടാനുബന്ധിച്ച് ഇന്ദിരാജിയുടെ ജീവിതത്തിലെ അപൂർവമായ നിമിഷങ്ങൾ കോർത്തിനക്കിക്കൊണ്ടുള്ള ഫോട്ടോ പ്രദർശനം ചിത്രാ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ പ്രഥമ ഉപപ്രധാന മന്ത്രി ആയിരുന്ന സർദാർ വല്ലഭായി പട്ടേൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുടെ ജന്മദിനവും ഇതോടൊപ്പം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് സിജു ചക്കും മൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.കെ .പി. സി. സി സെക്രട്ടറി തോമസ് രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. ജോണി കുളംപള്ളി, അഡ്വ:കെ. ജെ. ബെന്നി, തോമസ് മൈക്കിൾ, മനോജ് മുരളി, ജോണി ചീരാംകുന്നേൽ, ജോസ് മൂത്തനാട്ട്, ബീനാ ടോമി, ബീനാ ജോബി, ഷൈനി സണ്ണി, ഷാജി വെള്ളംമാക്കൽ, സിബി പാറപ്പായി, പ്രശാന്ത് രാജു,പിഎസ്. മേരിദാസൻ, കെ. എസ്. സജീവ്, മായാ ബിജു, സജിമോൾ ഷാജി, ലീലാമ്മ് ബേബി തുടങ്ങിയവർ പങ്കെടുത്തു.