ഇടുക്കി : കേരളത്തിലെ പ്രധാന കാർഷിക വിളകളിലൊന്നായ റബ്ബറിന് കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി ഉത്പാദനക്കുറവ് സംഭവിച്ചിരിക്കുന്നു. ഇറക്കുമതിയും വിലയിടിവും റബ്ബർ കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാ
റബ്ബർ കർഷകരുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കുന്നതിനും അടിയന്തിര പരിഹാരം ഉണ്ടാക്കുന്നതിനുമായി സ്വതന്ത്ര കർഷക സംഘടനയായ രാഷ്ട്രീയ കിസ്സാൻ മഹാ സംഘ് കേരളത്തിലെ 14 ജില്ലാകളക്ടർമാർ വഴി പ്രധാനമന്ത്രിക്ക് നിവേദനം നൽകുന്നതിനുംതീരുമാനിച്ചു. തുടർന്ന് ജില്ലാ ചെയർമാൻ അപ്പച്ചൻ ഇരുവേലി, ജില്ലാ പ്രസിഡന്റ് ഷാജി തുണ്ടത്തിൽ എന്നിവർ ഇടുക്കി എ.ഡി.എമ്മിന് നിവേദനം നൽകി