
തൊടുപുഴ: ആനുകൂല്യങ്ങൾ കവർന്നെടുത്തും അവകാശങ്ങൾ നിഷേധിച്ചും ഇടതുസർക്കാർ പിടിച്ചു പറിക്കാരുടെ തലത്തിലേക്ക് അധ:പതിച്ചിരിക്കുകയാണെന്ന് ഡി. സി. സി. ജനറൽ സെക്രട്ടറി റ്റി.ജെ. പീറ്റർ പറഞ്ഞു. അനുവദിച്ച ക്ഷാമാശ്വാസത്തിന്റെ നാപ്പതു മാസത്തെ കുടിശിക പൂർണ്ണമായും നൽകുക കുടിശ്ശിക ക്ഷാമാശ്വാസം മുഴുവൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി തൊടുപുഴ സബ് ട്രഷറിക്കു മുമ്പിൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് റോയി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഐവാൻ സെബാസ്റ്റ്യൻ, ജോസ് ആറ്റുപുറം, വി.എം. ഫിലിപ്പച്ചൻ, കെ. എസ് . ഹസ്സൻകുട്ടി, ജോജോ ജെയിംസ്,ഗർവാസിസ്. കെ.സഖറിയാസ്, പി.എസ് ഹുസൈൻ, മാതൃൂസ് തോമസ്, സ്റ്റീഫൻ ജോർജ്, ഷെല്ലി ജോൺ, എസ്.ജി. സുദർശനൻ തുടങ്ങിയവർ പ്രസംഗിച്ചു.