തൊടുപുഴ: എസ്. എൻ. ഡി. പി യോഗം തൊടുപുഴയൂണിയൻ യൂത്ത് മൂവ്മെന്റ് കമ്മറ്റി രൂപീകരിച്ചു. യൂണിയൻ ചെയർമാൻ ബിജു മാധവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ വൈസ് ചെയർമാൻ ആർ. ബാബുരാജ്, കൺവീനർ പി. ടി. ഷിബു, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ കെ. കെ. മനോജ്, എ. ബി. സന്തോഷ്, സ്മിത ഉല്ലാസ് എന്നിവർ പ്രസംഗിച്ചു. യൂത്ത് മൂവ്മെന്റ് യൂണിൻ ഭാരവാഹികളായി അഖിൽ സുഭാഷ് അരിക്കുഴ (ചെയർമാൻ), സന്തോഷ് കാഞ്ഞിരമറ്റം (കൺവീനർ), സിബി മുള്ളരിങ്ങാട്(കേന്ദ്രസമിതിയംഗം), ശരത് കുണിഞ്ഞി, യദു കരിമണ്ണൂർ, അനീഷ് വണ്ണപ്പുറം, അനീഷ് പഴയരിക്കണ്ടം, അരുൺ ബാലനാട്, സോബിൻ മുള്ളരിങ്ങാട് (കമ്മറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.