തൊടുപുഴ: കെട്ടിട നിർമ്മാണതൊഴിലാളി ക്ഷേമ ബോർ‌ഡ് ജില്ല ഓഫീസിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്ന അംഗങ്ങൾക്ക് 2025 വർഷത്തെ പെൻഷൻപുതുക്കുന്നതിനുള്ള ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31വരെ സ്വീകരിക്കും. നിശ്ചിത സമയത്തിനുള്ളിൽ പുതുക്കണം. ബാങ്ക് അക്കൗണ്ട്,ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സമർപ്പിച്ചിട്ടില്ലാത്തവർ അത് ഹാജരാക്കേണ്ടതാണെന്നും ജില്ല എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.