 
തൊടുപുഴ:സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തൊടുപുഴ, ഇളംദേശം, അറക്കുളം ബ്ലോക്ക് സാംസ്കാരിക വേദികളുടെ സംയുക്താഭിമുഖ്യത്തിൽ മാതൃഭാഷ ദിനാചരണം നടത്തി.പാലക്കാട് വിക്ടോറിയ കോളേജ് റിട്ട.അസോസിയേറ്റ് പ്രൊഫസർ വി.വിജയകുമാർ ദിനാചരണം ഉദ്ഘാടനം ചെയ്തു.
ചെയ്യുകയായിരുന്നു അദ്ദേഹം.കെ.എസ്.എസ്.പി.യു. അറക്കുളം ബ്ലോക്ക് സാംസ്കാരികവേദി കൺവീനർ കുരുവിള ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ല സാംസ്കാരിക വേദി കൺവീനർ വി.വി.ഫിലിപ്പ്, തൊടുപുഴ ടൗൺ ബ്ലോക്ക് സാംസ്കാരികവേദി കൺവീനർ പി..ജി മോഹനൻ, ഇളംദേശം ബ്ലോക്ക് സാംസ്കാരികവേദി കൺവീനർ പി.ബി.പ്രഭാകരൻ, തൊടുപുഴ ബ്ലോക്ക് സാംസ്കാരികവേദി കൺവീനർ ജോ. അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.