തൊടുപുഴ : നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും സംയുക്തമായി എഫ്.എഫ്.എസ്.കെ യുടെയും കേരള ചലച്ചിത്ര അക്കാദമിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പത്തൊൻപതാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടകസമിതി രൂപീകരണയോഗം ഇന്ന് വൈകിട്ട് 5 ന് തൊടുപുഴ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും. നഗരസഭാ ചെയർപേഴ്സൺ സബീന ബിഞ്ചു യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ കൗൺസിലർമാർ, കലാസാംസ്‌കാരിക പ്രവർത്തകർ, തൊടുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ .രവീന്ദ്രൻ, സെക്രട്ടറി എം.എം മഞ്ജു ഹാസൻ എന്നിവർ പ്രസംഗിക്കും.