കട്ടപ്പന : കൽത്തൊട്ടി ദൃശ്യ ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ്ബിന്റെ 20ാം വാർഷികാഘോഷം ഞായറാഴ്ച വൈകിട്ട് 5ന് കൽത്തൊട്ടി ജംഗ്ഷനിൽ നടക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് ഷെൽജി പുല്ലാട്ട് അദ്ധ്യക്ഷത വഹിക്കും. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കും. വൈകിട്ട് 7ന് ഗാനമേളയും നടക്കും.ക്ലബ്ബിന്റെ കീഴിൽ യൂത്ത് ക്ലബ്ബും ചിൽഡ്രൻസ് ക്ലബ്ബും സ്വയംസഹായ സംഘങ്ങളും പ്രവർത്തിച്ചുവരുന്നു. രണ്ടുപതിറ്റാണ്ടായി രക്തദാന സേനയും സജീവമായുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമായി ബോധവൽക്കരണ ക്ലാസുകളും കർഷകർക്കായി സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. നാടിന്റെ ജനകീയ പ്രശ്നങ്ങൾ അധികൃതരുടെ മുന്നിലെത്തിക്കാൻ ഇടപെടൽ നടത്തുന്നുണ്ട്.കലാകായിക രംഗങ്ങളിൽ മികവ് തെളിയിക്കുന്നവർക്കും എഴുത്തുകാർക്കും പഠനത്തിൽ മികവു പുലർത്തുന്നവർക്കും പ്രോത്സാഹനവും നൽകിവരുന്നു. വാർത്താസമ്മേളനത്തിൽ ഷെൽജി പുല്ലാട്ട്, സെക്രട്ടറി ജോമോൻ തെക്കേൽ, ഭാരവാഹികളായ വിനീഷ് കടുപ്പിൽ, ജെയിംസ് മ്ലാക്കുഴി, ആൽബിൻ മണ്ണഞ്ചേരി എന്നിവർ പങ്കെടുത്തു