pic
നെടുങ്കണ്ടം: ബി.എഡ് കോളേജിൽ കേരളപ്പിറവിയും ലഹരിവിമുക്ത ദിനവും ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

നെടുങ്കണ്ടം: ബി.എഡ് കോളേജിൽ കേരളപ്പിറവിയും ലഹരിവിമുക്ത ദിനവും ആഘോഷിച്ചു. പരിപാടികൾക്ക് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക നമിത എൽസ വർഗീസ് നേതൃത്വം നൽകി. ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.മാരിയമ്മ അദ്ധ്യക്ഷ പദവി അലങ്കരിച്ചു സംസാരിച്ചു.ഉടുമ്പൻചോല എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സിജു പി. ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർ മായാ .എസ് എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കോളേജ് വൈസ് ചെയർപേഴ്സൺ അനീറ്റ രാജു സ്വാഗതവും കോളേജ് ചെയർപേഴ്സൺ ആതിര ഹരി നന്ദിയും പറഞ്ഞു.. തുടർന്ന് സാംസ്കാരിക സംരക്ഷണവും ആധുനിക വൽക്കരണവും എന്ന വിഷയത്തിൽ കുട്ടികൾക്കിടയിൽ സംവാദം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.