തൊടുപുഴ: ശ്രേഷ്ഠ ബസേലിയേസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ നിര്യാണത്തിൽ കെ .പി .സി. സി ജനറൽ സെക്രട്ടറി അഡ്വ. എസ് .അശോകൻ അനുശോചനം രേഖപ്പെടുത്തി. സംഘർഷഭരിതമായ കാലഘട്ടത്തിൽ സഭയുടേയും, വിശ്വാസി സമൂഹത്തിന്റേയും ഉത്തമ താത്പര്യങ്ങൾ സംരക്ഷിക്കാൻ നിതാന്ത ജാഗ്രത പുലർത്തിയ ധിഷണാശാലിയായ ശ്രേഷ്ഠ ബാവ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റേയും സാഹോദര്യത്തിന്റേയും മാനവീകതയുടേയും മതേതരത്വത്തിന്റെയും ശാന്തിയുടേയും ഉദാത്ത പ്രതീകമായി ചരിത്ര താളുകളിൽ പരിശോഭിക്കും.