അടിമാലി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ അടിമാലി ട്രഷറിക്ക് മുമ്പിൽ പ്രതിഷേധ സംഗമം നടത്തി.നാൽപ്പത് മാസത്തെ ക്ഷാമാശ്വാസ കുടിശിക സർക്കാർ കവർന്നെടുത്തെന്നാരോപിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.അടിമാലിയിൽ നടന്ന പ്രതിഷേധ സമരം കാൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.കെ. എസ് .എസ് .പി എ താലൂക്ക് പ്രസിഡന്റ് റോയി അദ്ധ്യക്ഷത വഹിച്ചു. റ്റി എം ജോയി, എൻ .വി പൗലോസ്, കെ. വി മാത്യു, ജില്ലാ കമ്മറ്റിയംഗങ്ങൾ, മണ്ഡലം പ്രസിഡന്റുമാർ എന്നിവർ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.