കുമളി: ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി കേരളാ കോൺഗ്രസിലെ ജോസ് പുതുമന തെരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണി ധാരണ പ്രകാരം സി.പി.ഐ പ്രതിനിധിയായ വി .ജെ രാജപ്പൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഒഴിവിൽ നടന്ന തെരഞ്ഞെടുപ്പിലാണ് അഞ്ചാം വാർഡ് അംഗമായ ജോസ് ആൻസൽ തെരഞ്ഞെടുക്കപ്പെട്ടത്.
ഇടതുമുന്നണി ഭരണം നടത്തുന്ന ചക്കുപള്ളം പഞ്ചായത്തിൽ ആദ്യത്തെ രണ്ടരവർഷം സി.പി.എം പ്രതിനിധിയായ പി .കെ .രാമചന്ദ്രനും ഒന്നേകാൽ വർഷം സി .പി .ഐ അംഗം വി .ജെ .രാജപ്പനും പ്രസിഡണ്ടായിരുന്നു.
കട്ടപ്പന ലാന്റ് അസൈൻമെന്റ് തഹസീൽദാർ ഏവീസ് കുറമണ്ണിൽ വരണാധികാരി ആയിരുന്നു.
തുടർന്ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ജോസ് പുതുമന പ്രസിഡണ്ട് സ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം വിവിധ സംഘടനകളുടെ പ്രതിനിധികൾ പ്രസിഡണ്ടിന് സ്വീകരണം നൽകി. അനമോദന യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാരിച്ചൻ നീറണാകന്നേൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ അലക്സ് കോഴിമല, ജിജി കെ. ഫിലിപ്പ്, ജോസ് കണ്ണമുണ്ട, കുസുമം സതീഷ്, പി കെ രാമചന്ദ്രൻ, വി ജെ രാജപ്പൻ, വത്സമ്മ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.