പീരുമേട്: പീരുമേട് സബ് ട്രഷറിൽ നിന്നും ഇന്നല വിതരണം ചെയ്യേണ്ട സർവീസ് പെൻഷൻകാരുടെ പെൻഷൻ വിതരണം മുടങ്ങി. ബി.എസ്എൻഎൽ നെറ്റ് വർക്കിന്റെ തകരാറാണ് രാവിലെ മുതൽ പരിശ്രമിച്ചിട്ടും വൈകുന്നേരം 4 വരെ നെറ്റ് വർക്ക്‌നേരേയാക്കാൻ കഴിഞ്ഞിട്ടില്ല. രാവിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധിപേർ ട്രഷറി ഓഫീസിൽ കാത്ത് നിന്ന് നിരാശയായി മടങ്ങുകയായിരുന്നു.