ഡോ. പല്പ്പു വിന്റെ 161ാമത് ജന്മദിനം ആഘോഷി​ച്ചു

തൊടുപുഴ: എസ്എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്തത്തിൽ ഡോ. പല്പ്പു വിന്റെ 161ാമത് ജന്മദിനം ആഘോഷിച്ചു .പുഷ്പാർച്ചനയ്ക്ക് ശേഷം യൂത്ത് മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ അഖിൽ സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ കൺവീനർ പി.ടി ഷിബു ഉദ്ഘാടനം ചെയ്തു യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമി​തി​ വൈ. പ്രസിഡന്റ് സജീഷ് കുമാർ മണലേൽ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം സ്മിത ഉല്ലാസ് ആശംസ അർപ്പിച്ചു.യൂണിയൻ യൂത്ത് മൂവ്‌മെന്റ് യൂണി​യൻ കമ്മറ്റി​ അംഗങ്ങളായ ശരത് ചന്ദ്രൻ , അരുൺ എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്‌മെന്റ് കമ്മറ്റിയംഗം സോബിൻ എൻ .എസ് സ്വാഗതവും കേന്ദ്ര കമ്മറ്റിയംഗം സിബി മുള്ളരിങ്ങാട് നന്ദിയും പറഞ്ഞു.