ഇടുക്കി : യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങൾ ആവിഷ്‌കരിക്കുക, ലഹരിയിൽ നിന്നും യുവതയെ സംരക്ഷിക്കുക. യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്കെതിരായി കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മീഷൻ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ഇതിന് മുന്നോടിയായി ജില്ലയിലെ വിദ്യാർത്ഥി ,യുവജന സംഘടനാ പ്രതിനിധികൾ, സർവ്വകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ജില്ലാതല ജാഗ്രതാസഭ യോഗം യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിന്റെ അദ്ധ്യക്ഷതയിൽ ചൊവ്വാഴ്ച ഉച്ചക്ക് 2 ന് കളക്ട്രേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ നടത്തും