തൊടുപുഴ: ട്രേഡ് യൂണിയൻ സെന്റർ ഓഫ് ഇന്ത്യ (ടി.യു.സി.ഐ) ജില്ലാ സമ്മേളനം സംസ്ഥാന ട്രഷറർ എം.കെ. ദിലിപ് ഉദ്ഘാടനം ചെയ്തു .
ജില്ലാ പ്രസിഡന്റ് ബാബു മഞ്ഞള്ളൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ.എ.സദാശിവൻ റിപ്പോർട്ട് അവതരിപ്പിച്ചു.യുവജനവേദി സംസ്ഥാന പ്രസിഡന്റ് സച്ചിൻ. കെ ടോമി സംസാരിച്ചു.ബാബു മഞ്ഞള്ളൂർ (പ്രസിഡന്റ് ) കെ.എ. സദാശിവൻ( സെക്രട്ടറി) എം.പി. മനു, ജോർജ്ജ് തണ്ടേൽ , പി.ജെ.തോമസ് എന്നിവരടങ്ങുന്ന പുതിയ ജില്ലാ കമ്മിറ്റിയും സംസ്ഥാന സമ്മേളന പ്രതിനിധികളേയും തെരഞ്ഞടുത്തു.തോട്ടം തൊഴിലാളികളുടെ താമസ സൗകര്യം, ചികിൽസ, ബോണസ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കുക, വന്യമ്യഗശല്ല്യം പരിഹരിക്കാനായി സർക്കാർ നടപടി സ്വീകരിക്കുക, തോട്ടം ഭൂമി തരം മാറ്റുന്നതും മുറിച്ചു വിൽക്കുന്നതും തോട്ടേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും നിരോധിക്കുക, ഉപേക്ഷിക്കപ്പെട്ട തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്ത് പ്ലാന്റേഷൻ കോർപ്പറേഷനിൽ ലയിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങൾ പാസാക്കി.ജോർജ്ജ് തണ്ടേൽ സ്വാഗതവും പി.ജെ. തോമസ് നന്ദിയും പറഞ്ഞു.