education

തൊടുപുഴ: സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിന്റെ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്ക് ജില്ലയിൽ ഗംഭീര സ്വീകരണം ഒരുക്കി. വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങിയ സ്വർണ്ണക്കപ്പ് വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് ഇടുക്കിയിലെത്തി. ജില്ല അതിർത്തിയായ നെല്ലാപ്പാറയിൽ വച്ച് ട്രോഫി ഡിസ്ട്രിക്ട് എഡ്യൂക്കേഷണൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ജയശ്രീ ടി .കെ ഏറ്റുവാങ്ങി. തുടർന്ന് കരിങ്കുന്നംത്തും തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ സ്കൂളിലും സ്വീകരണം നൽകി. തൊടുപുഴ വിദ്യാഭ്യാസ ഓഫീസർ ഇൻചാർജ് സി. ബിനി, തൊടുപുഴ തഹസിൽദാർ ബിജിമോൾ എ. എസ് തൊടുപുഴ എസ് .എച്ച് .ഒ മഹേഷ് കുമാർ, സ്കൂൾ ഹെഡ് മാസ്റ്റർ ജോസഫ് ടി .എൽ എന്നിവർ പങ്കെടുത്തു.
പൊതുജനങ്ങളും വിദ്യാർത്ഥികളുംഎൻ സി സി , എസ് പി സി, സ്‌കൗട്ട് ഗൈഡ് എന്നീ സംഘടനകളുടെ നേതൃത്വത്തിലും സെന്റ് സെബാസ്റ്റ്യൻസ് യുപി സ്‌കൂൾ ബാൻഡിന്റെ അകമ്പടിയോടെയും ട്രോഫിയെ സ്വീകരിച്ചത്. തുടർന്ന് സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലെ കുട്ടികളുടെ ഫ്ളാഷ് മൊബ് അവതരിപ്പിച്ചു. വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കാളികളായി.