തൊടുപുഴ: കേരള പുലയർ മഹാസഭ കുമാരമംഗലം 256 മത് നമ്പർ ശാഖയുടെ നേതൃത്വത്തിൽ ചോഴംകുടി കോളനിയുടെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള പണി കഴിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ അർദ്ധകായ പ്രതിമ അനാഛാദനം ചെയ്തു. കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് അനാഛാദന കർമ്മം നിർവഹിച്ചു. കെ.പി.എം.എസ്. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സി.സി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് സി.പി.മോളി, സി.പി.സുധ എന്നിവർ ആദ്യ ദീപം കൊളുത്തി.കെ.പി.എം.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശേരി, വാർഡ് മെമ്പർ ഉഷ രാജശേഖരൻ, പഞ്ചായത്തംഗം സജി ചെമ്പകശേരി, കെ.പി.എം.എസ്.സംസ്ഥാന ജന.സെക്രട്ടറി പി.പി.അനിൽകുമാർ, ശ്രീനാരായണ സാംസ്‌കാരിക സമിതി എക്സിക്യൂട്ടീവ് മെമ്പർ എൻ.കെ.പീതാംബരൻ, കെ.പി.എം.എസ്. യൂണിയൻ സെക്രട്ടറി സന്ദീപ്.കെ, യൂണിയൻ വൈസ്.പ്രസിഡന്റ് സിബിൻ.എം, റ്റി.എ.ഓമനക്കുട്ടൻ, സി.സി.ശാന്ത, എന്നിവർ പ്രസംഗിച്ചു.