തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ഗുരുദേവക്ഷേത്രത്തിൽ സ്‌കന്ദ ഷഷ്ടി മഹോത്സവം ഏഴിന് ക്ഷേത്രാചാര പ്രകാരം വിവിധ പൂജകളോടെ നടത്തും. അന്നേദിവസം ക്ഷേത്രത്തിൽ രാവിലെ 4.30 മുതൽ വിശേഷാൽ പൂജ ഉണ്ടാകും. ഏഴിന് സുബ്രഹ്മണ്യ കീർത്തന പാരായണം, എട്ടിന് കലശ പൂജ, നവകം, പഞ്ചഗവ്യം, ഒമ്പതിന് കളഭ പൂജ, പഞ്ചാമൃത പൂജ, 10ന് കലശാഭിഷേകം, 10.30ന് ക്ഷീരധാര, 10.40ന് ഇളനീർ അഭിഷേകം, 11ന് കളഭാഭിഷേകം, 12ന് ഉച്ചപൂജ, 12.30 മുതൽ മഹാപ്രസാദ ഊട്ടും ഉണ്ടാകും. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന അതിവിശിഷ്ടമായ ചടങ്ങുകളിൽ എല്ലാ ഭക്തരും പങ്കെടുക്കണമെന്ന് യൂണിയൻ കൺവീനർ പി.ടി. ഷിബു, ക്ഷേത്രം മാനേജർ കെ.കെ. മനോജ് എന്നിവർ അറിയിച്ചു.