nedumkandamunion

നെടുങ്കണ്ടം: എസ്. എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ ആഭിമുഖ്യത്തിൽ ഡോ. പല്പുവിന്റെ 161 മത് ജന്മദിനാഘോഷവും യൂണിയൻ പ്രവർത്തക യോഗവും യൂണിയൻ പ്രസിഡന്റ് സജി പറമ്പത്തിന്റെ അദ്ധ്യക്ഷതയിൽ കല്ലാർ സഹ്യാദ്രി ഓഡിറ്റോറിയത്തിൽ നടത്തി. യൂണിയന്റെ തുടർ വികസന പദ്ധതികൾ അവതരിപ്പിച്ചു.രാജാക്കാട് യൂണിയൻ സെക്രട്ടറി കെ. എസ് ലതീഷ് കുമാർ പഠനക്ലാസ്സ് നയിച്ചു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, യോഗം ബോർഡ് മെമ്പർ കെ. എൻ തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ കൗൺസിലർമാരായ സി.എം ബാബു, എൻ. ജയൻ, പി മധു, വിവിധ ശാഖാ പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, സെക്രട്ടറി യൂണിയൻ വനിതാ സംഘം , യൂത്ത്മൂവ്‌മെന്റ് യൂണിയൻ, സൈബർ സേന നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.