collector

ചെറുതോണി: രണ്ടാം ദിനത്തിലും ആവേശമുയർത്തി 71ാമത് സീനിയർ പുരുഷ- വനിത ഗുസ്തി ചാമ്പ്യൻഷിപ്പ്. ചെറുതോണി ടൗൺഹാളിൽ നടന്ന രണ്ടാം ദിന മത്സരം ഇടുക്കി ഡിവൈ.എസ്.പി ജിൽസൺ മാത്യു ഉദ്ഘാടനം ചെയ്തു. മുൻ ഗുസ്തി താരവും പാലാ സെന്റ് തോമസ് കോളേജ് ക്യാപ്ടനുമായിരുന്ന സജീവ് ജോസഫ് വടക്കേൽ വിശിഷ്ടാഥിതിയായിരുന്നു. ജില്ലാ റസ്‌ലിംഗ് അസോസിയേഷൻ പ്രസിഡന്റ് ജെയിൻ അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ മുൻ സെക്രട്ടറി ജനറൽ വി.എൻ. പ്രസൂദ്, ബി. രാജശേഖരൻ, സംഘാടകസമിതി ഭാരവാഹികളായ സാജൻ കുന്നേൽ, ജോസ് കുഴികണ്ടം, സിജി ചാക്കോ, ഷിജോ തടത്തിൽ, ജോസഫ് പി.ജെ, ബിനോയി വാട്ടപ്പള്ളിൽ, അനിൽ കൂവപ്ലാക്കൽ സിനോജ് വള്ളാടി, സുരേഷ് മീനത്തേരി, ബിനു അനാമിക എന്നിവരടക്കം നിരവധി പേർ പങ്കെടുത്തു. ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസും മത്സരവേദി സന്ദർശിച്ചു.