പീരുമേട്:ഏലപ്പാറ സർക്കാർ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറിസ്‌കൂൾ എന്നിവിടങ്ങളിൽ പഠിച്ച പൂർവവിദ്യാർഥികളുടെ സംഘടനയായ എൽഫോസായുടെനേതൃത്വത്തിൽ ഏലപ്പാറ മാർക്കറ്റിനു സമീപം പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തിൽ ലൈബ്രറി ആരംഭിച്ചു.
ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മതോമസ് ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു.എൽഫോസാ പ്രസിഡന്റ് മാത്യുജോൺ അദ്ധ്യക്ഷൻ ആയിരുന്നു. ആന്റപ്പൻ എൻ.ജേക്കബ്. ഇ .ജെ രാജൻ. ഒ .എച്ച് താജുദ്ദീൻ. കെ .രാജൻ .പി. എസ്‌ജോഷി .ഒ .എച്ച് ഷാജി. അജിത്ത് ദിവാകരൻ. ടിജോർജുകുട്ടി .എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വിവിധ ഗുരുക്കന്മാർ രാഷ്ട്രീയ സാമുദായികനേതാക്കന്മാർ എൽഫോസ ഭാരവാഹികൾ തുടങ്ങിയവരും സംസാരിച്ചു സമ്മേളനത്തിൽ വച്ച് പൂർവ്വ വിദ്യാർത്ഥികളുടെ പുസ്തക പ്രകാശനവും, കവിത സമാഹാരണത്തിന്റെ പ്രകാശനവും നടന്നു.