
കുമളി: ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഐ.ടി വിഭാഗം മത്സരത്തിൽ മാറ്റുരച്ചത് 178 വിദ്യാർത്ഥികൾ. കുമളി മുരിക്കടി മങ്കൊമ്പ് ആണ്ടി അയ്യർ ഹൈസ്‌കൂളിൽ നടന്ന ഐ.ടി വിഭാഗം മത്സരം മികച്ച നിലവാരം പുലർത്തിയതായാണ് ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ വിലയിരുത്തൽ. കമ്പ്യൂട്ടർ ആനിമേഷൻ, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗും പേജ് ലേഔട്ടും, മീഡിയ പ്രസന്റേഷൻ തുടങ്ങി വിവിധ ഇനങ്ങളിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ചെറിയ കമ്പ്യൂട്ടർ വിദഗ്ദ്ധർ പ്രാവീണ്യം തെളിയിച്ചത്. മുരുക്കടി എം.എ.ഐ.എച്ച്.എസ് സ്‌കൂളിലെ മികച്ച കമ്പ്യൂട്ടർ ലാബ് മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് സഹായകരമായി.