കുമളി: എസ്.എൻ.ഡി.പി യോഗം കുമളി ശാഖയിലെ ആർ. ശങ്കർ കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ശാഖാ പ്രസിഡന്റ് എം.ഡി. പുഷ്‌കരൻ മണ്ണാറത്തറയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി സജിമോൻ, കുടുംബയോഗം ചെയർമാൻ ബെൽഗി ബാബു, കൺവീനർ സുനീഷ് ചന്ദ്രൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് മീനാക്ഷി ഗോപി വൈദ്യർ, വൈസ് പ്രസിഡന്റ് ലഗിനാ ബാലു, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് പ്രശാന്ത് കെ.എസ്, കെ.കെ. ഷിജു തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. ബെൽഗി ബാബു (ചെയർമാൻ), നീതു പ്രദീപ് (വൈസ് ചെയർമാൻ), കെ.കെ. ഷൈജു (കൺവീനർ), ബിന്ദു സുരേഷ്, സുധ സുകുമാരൻ, ആതിര സുബിൻ, സുനി രതീഷ്, കെ.കെ. ഷിജു, എൻ.കെ. സുരേഷ്, വിഷ്ണു സോമൻ, രാജി രാജേഷ്, ഷീല സുമോദ് (കമ്മറ്റി അംഗങ്ങൾ) എന്നിവരടങ്ങിയ പുതിയ ഭരണസമിതിയെയും തിരഞ്ഞെടുത്തു
.