dhiya

കുമളി: പൈതഗോറസ്, ജോമെട്രിക്കൽ, പാരബോള, ഇന്റെഗ്രേഷൻ എന്നു വേണ്ട ഉള്ള തിയറികളെല്ലാം ചേർത്തിണക്കി ദിയാമോൾ നിർമ്മിച്ചതാണ് ഈ ലണ്ടൻ ബ്രിഡ്ജ്. കൂമ്പൻപാറ ഫാത്തിമമാതാ ജി.എച്ച്.എസ്.എസ് വിദ്യാർത്ഥിയാണ് ദിയാമോൾ സലാം. ഈ പാലത്തിന്റെ സന്തുലനാവസ്ഥ, ബലം, നിർമ്മാണ രീതി തുടങ്ങിയവയെല്ലാം ഒരു വിദദ്ധ എൻജിനീയറെ വെല്ലുന്ന തരത്തിലാണ്. ദിയാമോളുടെ പാലത്തിന്റെ സാങ്കേതികത്വം സംബന്ധിച്ചുള്ള വിവരണം കേട്ടാൽ അത് മനസിലാകും. പാലത്തിന് നടുഭാഗത്തു കൂടി വെള്ളം ഉയർന്നാലും വലിയ കപ്പലുകൾക്ക് വരെ സഞ്ചരിക്കാമെന്ന് തീർത്ത് പറയുന്നു ദിയ.