കുമളി: പടുകൂറ്റൻ കെട്ടിടങ്ങളിലേക്കുള്ള സുരക്ഷാ സംവിധാനങ്ങളുമായാണ് കൂമ്പൻപാറ ഫാത്തിമമാതാ സ്‌കൂളിലെ സനാ ഫാത്തിമ, ഹിബ ഫാത്തിമ എന്നിവരുടെ വരവ്. പാചകവാതക സുരക്ഷ, മാലിന്യ നിർമാർജന പ്ളാന്റ്, വൈദ്യുത പവർഗ്രിഡ്, വോൾട്ടേജ് സ്‌കബിലൈസർ തുടങ്ങി വൻകിട കെട്ടിടങ്ങൾക്കുള്ള സുരക്ഷയാണ് ഇവരുടെ വിഷയം. ആളുകൾ നിലത്ത് വിരിച്ചിരിക്കുന്ന പുൽത്തകിടിയിലോ മറ്റോ ചവിട്ടുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദത്തിൽ വൈദ്യുത ഉത്പാദനം, സംഭരണം, ഈ വൈദ്യുതി യിലൂടെയുള്ള ഉപകരണങ്ങളുടെ ഉപയോഗം എന്നിവയും കുട്ടി ശാസ്ത്രജ്ഞർ വിവരിക്കുന്നു.