 
കട്ടപ്പന: നഗരസഭ കെട്ടിടത്തിന് സമീപമുള്ള ട്രഷറിയുടെ പിൻവശം കാടുപടലങ്ങൾ വളർന്ന് കെട്ടിടം മൂടി. കെട്ടിടത്തിന്റെ മുകളിലേക്ക്
വലിയ രീതിയിലാണ് കാട് വളർന്നു പന്തലിച്ചു കിടക്കുന്നത്. ഇഴജന്തുക്കളുടെയടക്കം സാന്നിദ്ധ്യം ഈ കാട്ടിനുള്ളിലുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ആളുകൾ പറയുന്നു. ഇങ്ങനെ കാടുപടലങ്ങൾ വളർന്ന് കെട്ടിടത്തിലേക്ക് പടർന്നു നിൽക്കുന്നതിനാൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കാനുള്ള സാദ്ധ്യതയുമേറെയാണ്. കൃത്യമായ സമയങ്ങളിൽ ഇവ വൃത്തിയാക്കി പരിപാലിക്കാത്തതാണ് കാടുപടലങ്ങൾ ഇത്രയധികം വളർന്നു പന്തലിക്കാൻ കാരണം. കാട് വെട്ടി മാറ്റി ട്രഷറിയുടെ പരിസരങ്ങൾ വൃത്തിയാക്കി സൂക്ഷിക്കാനുള്ള നടപടിയുണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.