കട്ടപ്പന : അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികനു തുണയായി കട്ടപ്പന ട്രാഫിക് യൂണിറ്റിലെ പൊലീസ് ഉദ്യോഗസ്ഥൻ. കട്ടപ്പന സ്റ്റേറ്റ് ബാങ്കിന് സമീപം ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ഇവിടെയാണ് ഇരട്ടയാർ ചെമ്പകപ്പാറ സ്വദേശിയായ പോലീസുകാരൻ രക്ഷകനായി എത്തിയത്.സ്റ്റേഷന് സമീപത്തെ കടയിൽ ചായ കുടിച്ച് തിരികെ വരുമ്പോഴാണ് സ്‌കൂട്ടർ അപകടത്തിൽപ്പെടുന്നത് കണ്ടത്.
ഉടനെ യുവാവിനെ പ്രാഥമിക ശുശ്രൂഷ നൽകുകയും തുടർന്ന് ഇയാളുടെ സുഹൃത്തുക്കളെ കൂട്ടി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഏത് സമയത്തും സാഹചര്യത്തിലും കാക്കിക്കുള്ളിലെ സുരേഷിന്റെ നന്മ നിറഞ്ഞ മനസാണ് ഉടനടി
രക്ഷാപ്രവർത്തനം നടത്താൻ കാരണമായത്.