inauguration
ബി.എം.എസ് ജില്ലാ പ്രവർത്തക കൺവെൻഷൻ ദേശീയ സമിതി അംഗം കെ.കെ. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചെറുതോണി: ബി.എം.എസ് ജില്ലാ പ്രവർത്തക കൺവെൻഷൻ ദേശീയ സമിതി അംഗം കെ.കെ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ.സി. സിനിഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ. അജിത്ത്, സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ, സംസ്ഥാന സമിതി അംഗങ്ങളായ ബി.വി. ജയൻ, വി.എൻ. രവീന്ദ്രൻ, എൻ.ബി. ശശിധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ജില്ലാ ഭാരവാഹികളായി എം.പി. റെജികുമാർ (പ്രസിഡന്റ്‌), കെ.സി. സിനിഷ് കുമാർ (സെക്രട്ടറി), സതീഷ് സി.വി (ട്രഷറർ),​ മറ്റ് ഭാരവാഹികളായി എസ്.ജി. മഹേഷ്‌, സുനിൽ എസ്.കെ, കെ. സനു, ടി.കെ. ശിവദാസൻ, വി.എസ്. രാജ മാരിയപ്പൻ, എ.പി. സഞ്ജു, എ.ഡി. ഗിരീഷ് തയ്യിൽ, സി. രാജേഷ്, ശ്രീജ സതീഷ്, ഷിജി ഓമനക്കുട്ടൻ എന്നിവരെയും തിരഞ്ഞെടുത്തു.