കുടയത്തൂർ: എസ്.എൻ.ഡി.പി യോഗം 246-ാം നമ്പർ കുടയത്തൂർ ശാഖയുടെ സംയുക്ത വാർഷിക പൊതുയോഗം യൂണിയൻ കൺവീനർ പി.ടി. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ കാഞ്ഞാർ ടി.കെ. മാധവൻ മെമ്മോറിയൽ ഹാളിൽ നടന്നു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം സ്മിത ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ വൈസ് പ്രസിഡന്റും സെക്രട്ടറി ഇൻ ചാർജുമായ രാജീവ് എം.ഡി പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും ബാക്കിപത്രവും ബഡ്ജറ്റും അവതരിപ്പിച്ചു. അജി മോഹൻ (വനിതാ സംഘം പ്രസിഡന്റ്), അജയ് വിജയ് (യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി) നന്ദന അനിൽ (കുമാരി സംഘം സെക്രട്ടറി) എന്നിവർ പ്രസംഗിച്ചു. ശാഖയിലെ മുൻഭാരവാഹികളെ യോഗത്തിൽ ആദരിച്ചു. ശാഖാ പ്രസിഡന്റ് പി.ആർ. സജീവൻ സ്വാഗതവും മുൻ സെക്രട്ടറി കെ. വിജയൻ നന്ദിയും പറഞ്ഞു.