മുട്ടം: എസ്.എൻ.ഡി.പി യോഗം മുട്ടം ശാഖയുടെ കീഴിലെ ശങ്കരപള്ളി വയൽവാരം കുടുംബ യൂണിറ്റിലെ കുടുംബയോഗം പാറയ്ക്കൽ വിജയന്റെ വീട്ടിൽ ചേർന്നു. ശാഖാ സെക്രട്ടറി എം.എസ്. രവി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.കെ. ഗോപി അദ്ധ്യക്ഷത വഹിച്ചു. ബിന്ദു ബിജു കോലാനിയിൽ (സേവാനികേതൻ) മുഖ്യപ്രഭാഷണം നടത്തി. ടി.കെ. രവികുമാറിന്റെ നേതൃത്വത്തിൽ ഹോമ മന്ത്രവും ഗുരു പുഷ്പാഞ്ജലിയും നടത്തി. യോഗത്തിൽ അനിത് വിജയൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് പി.കെ. വിജയൻ നന്ദിയും പറഞ്ഞു. കുടുംബയൂണിറ്റ് ഭാരവാഹികളായി ഗിരീഷ് നാലാനിക്കൽ, ചെമ്പൻ സുമേഷ് ചെമ്പൻപുരയിടത്തിൽ, സന്ധ്യ റെജി നെടിയാനിക്കൽ, ബിനി ബിജു കോലത്ത്, ജിമിത അനിത്ത് പാറയ്ക്കൽ എന്നിവരെ തിരഞ്ഞെടുത്തു.