തൊടുപുഴ: പടി. കോടിക്കുളം തൃക്കോവിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി മഹോത്സവം വ്യാഴാഴ്ച നടക്കും. മേൽശാന്തി കെ.എൻ. രാമചന്ദ്രൻ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ അഞ്ചിന് നിർമ്മാല്യം, അഭിഷേകം, ഗണപതിഹവനം, 6.30ന് പ്രഭാതപൂജ, എട്ടിന് പന്തീരടിപൂജ, തുടർന്ന് അഷ്ടോത്തര ക്ഷീരധാര, 9.30ന് കലശപൂജകൾ, 10.30ന് വിശേഷാൽ അഭിഷേകങ്ങൾ, 11.30ന് വിശേഷാൽ ഷഷ്ഠിപൂജ, 12ന് ഉച്ചദീപാരാധന, പ്രസാദവിതരണം, 12.30ന് വിശേഷാൽ ഷഷ്ഠിഊട്ട്, വൈകിട്ട് അഞ്ചിന് നടതുറക്കൽ, 6.30ന് ദീപാരാധന, 7.30ന് അത്താഴപൂജ,​ മംഗളാരതി എന്നിവ നടക്കുമെന്ന് പ്രസിഡന്റ് പി.ഡി. സോമനാഥ് പുൽപ്പറമ്പിൽ,​ വൈസ് പ്രസിഡന്റ് പി.കെ. നാരായണൻ പാലക്കാട്ട്പറമ്പിൽ,​ കൺവീന‌ർ വി.കെ. ഷിബു വരിക്കനാനിക്കൽ എന്നിവർ അറിയിച്ചു.