ദേവികുളം: ദേവികുളത്തും പരിസരപ്രദേശങ്ങളിലും പേ വിഷബാധയേറ്റ വളർത്തുമൃഗങ്ങൾ ചാകുന്നതിലും, പൊതുജനങ്ങൾക്ക് പട്ടികടിയേറ്റ സാഹചര്യത്തിൽ പേ വിഷബാധ പടർന്ന് പിടിക്കുന്നത് നിയന്ത്രിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ജോയിന്റ് കൗൺസിൽ ദേവികുളം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.ദേവികുളത്തെയും പരിസരപ്രദേശങ്ങളിലേയും ജനങ്ങളും, വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരും ആശങ്കയിലാണ്. ദേവികുളത്തും പരിസരപ്രദേശങ്ങളിലും അലഞ്ഞു നടക്കുന്ന പട്ടികളെയും പശുക്കളെയും നിയന്ത്രിക്കുന്നതിനും, വളർത്തുമൃഗങ്ങൾ അലഞ്ഞുതിരിയുന്നത് ഒഴിവാക്കാൻ മൃഗഉടമകൾക്കു നിർദ്ദേശം നൽകുന്നതിനും വാക്സിനേഷൻ നടപടികൾ സ്വീകരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് പഞ്ചായത്ത് അധികൃതർക്കും മൃഗസംരക്ഷണ വകുപ്പ് അധികൃതർക്കും നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺിൽ മേഖല കമ്മിറ്റി പ്രസിഡന്റ് ഫൈസൽ ടി എച്ച്, സെക്രട്ടറി അമൽ രാജ്, ട്രഷറർ അഖിൽ കെ അജയ് എന്നിവരുടെ നേതൃത്വത്തിൽ ദേവികുളം സബ് കളക്ടർക്ക്നിവേദനം നൽകി.